ഒരാളുടെ മരണത്തിനിടയാക്കിയ ട്രാഫിക് അപകടത്തിന് ശേഷം കടന്ന ഡ്രൈവര്‍ പിടിയില്‍. ശൈഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയിലായിരുന്നു സംഭവം. തെറ്റായ ദിശയിലൂടെ വാഹനമോടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. വാഹനം ഇരുമ്പ്, സിമന്റ് ബാരിക്കേഡുകളിലിടിച്ച് കൂടെയുണ്ടായിരുന്നയാള്‍ മരിച്ചു. സംഭവത്തിന് ശേഷം അപകടം വരുത്തിയയാള്‍ കടന്നുകളയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.