ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസുകള്‍ 25 മുതല്‍ പുനരാരംഭിക്കും
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കും. ബഹ്‌റൈന്‍് സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുന സ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്.
ഏപ്രില്‍ 12 ന് സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമാണ് നയതന്ത്ര ബന്ധവും വ്യോമ സേവനവും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്