മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപം ; കര്‍ണാടകയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപം ;  കര്‍ണാടകയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കര്‍ണാടകയിലാണ് സംഭവം. മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചയാളാണ് അറസ്റ്റിലായത്.


റായ്ചൂര്‍ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കില്‍ മാത്രമല്ല വാട്‌സ് ആപ്പിലും ഇയാള്‍ അധിക്ഷേപ പരാമര്‍ശം പുറത്തുവിട്ടിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം നടപടിയുണ്ടായില്ല.

പരാതിയില്‍ നടപടിയെടുക്കാത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




Other News in this category



4malayalees Recommends