കയ്യിലുള്ള അമിത ഭാരത്തിന് പണം നല്‍കേണ്ടിവരുമെന്ന ഭയം ; വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍
കയ്യിലുള്ള അമിത ഭാരത്തിന് പണം നല്‍കേണ്ടിവരുമെന്ന ഭയം മൂലം വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യുവതിയെ സിഐഎസ്എഫ് സഹര്‍ പൊലീസിന് കൈമാറി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കൊല്‍ക്കത്തയിലെ അമ്മയെ സന്ദര്‍ശിക്കുന്നതിനായി മുംബൈ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു യുവതി. ബാഗേജ് ചെക്ക് ഇന്‍ കൗണ്ടറില്‍ വൈകീട്ട് അഞ്ചരയോടെ എത്തിയ യുവതി ബോര്‍ഡിങ് പാസ് ആവശ്യപ്പെട്ടു. എന്നാല്‍ വിമാന കമ്പനിയുടെ നിയമം അനുസരിച്ച് ആഭ്യന്തര യാത്രികര്‍ക്ക് ഒരു ഭാഗും 15 കിലോയുമാണ് കൂടെ കൊണ്ടുപോകാന്‍ സാധിക്കുക. എന്നാല്‍ രണ്ടു ഭാഗുകളിലായി 22.5 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. ഇത്രയും ഭാരം കൊണ്ടുപോകാന്‍ പണം അടയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ യുവതി വിസമ്മതിച്ചു. ഇതോടെ തന്റെ കൈവശം ബോംബുണ്ടെന്ന് യുവതി പറഞ്ഞു.
ഉടന്‍ ഡോഗ് സ്‌ക്വാഡെത്തി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഒടുവില്‍ വ്യാജ ബോംബ് ഭീഷണിയില്‍ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.