മൂന്നു പതിറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് എട്ടുവയസ്സുകാരിയും പിതാവും. അപകടത്തിന് തൊട്ടുമുന്‍പ് മകളുടെ വാശി കാരണം അവസാന നിമിഷം കോച്ച് മാറിയതാണ് ഇവരെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്.
ഒഡിഷ സ്വദേശിയായ ദേവും മകള്‍ സ്വാതിയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഖരഗ്പുരില്‍ നിന്ന് കോറമണ്ഡല്‍ എക്‌സ്പ്രസിലാണ് ഇരുവരും യാത്ര ആരംഭിച്ചത്. ഇടയ്ക്ക് വെച്ച് യാത്രയ്ക്കിടയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് മകള്‍ വാശി പിടിക്കുകയായിരുന്നു.
മകളുടെ നിര്‍ബന്ധം കാരണം വിന്‍ഡോ സീറ്റ് കിട്ടുമോയെന്ന് ടിക്കറ്റ് ചെക്കറോട് അന്വേഷിക്കുകയും മറ്റേതെങ്കിലും യാത്രക്കാരോട് സംസാരിച്ച് സീറ്റ് മാറിയിരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തതോടെയാണ് ഇരുവരും കോട്ട് മാറിയത്.
'അവര്‍ ഞങ്ങളുടെ കോച്ചിലേക്കും ഞങ്ങള്‍ അവരിരുന്ന കോച്ചിലേക്കും മാറിയിരുന്നു. മകളുടെ ചെറിയ വാശി ഞങ്ങളുടെ ജീവന്‍ തന്നെ രക്ഷിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ സീറ്റില്‍ ഇരുന്ന രണ്ടു പേര്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ല. അവര്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതരായിരിക്കട്ടെ എന്നാണ് പ്രാര്‍ഥന'ദേവ് പ്രതികരിച്ചു.
അതേസമയം ദേവും സ്വാതിയും ബുക്ക് ചെയ്ത കോച്ച് മുഴുവനായും തകര്‍ന്നിരുന്നു. എന്നാല്‍, മാറിയിരുന്ന കോച്ചിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതുമില്ല. രണ്ടുപേര്‍ക്കും നിസാര പരിക്കുകള്‍ മാത്രമെ സംഭവിച്ചുളളു.