മഴപെയ്യിക്കാനായി ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് കര്‍ണാടകടയിലെ ഗ്രാമം

മഴപെയ്യിക്കാനായി ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് കര്‍ണാടകടയിലെ ഗ്രാമം
മഴപെയ്യിക്കാനായി ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് കര്‍ണാടകടയിലെ ഗ്രാമം. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു വിചിത്രമായ ചടങ്ങ് നടന്നത്. പങ്കെടുത്തവര്‍ക്ക് സദ്യയുമൊരുക്കിയിരുന്നു.

ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍ നടത്തിയത്. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍.

പ്രദേശത്ത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴ കുറഞ്ഞതാണ് ചടങ്ങ് നടത്താന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചത്. മഴ ദേവതമാരെ പ്രീതിപ്പെടുത്താനായിരന്നു രണ്ടു ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഗ്രാമവാസികള്‍ ഒന്നിച്ച് പ്രത്യേക പ്രാര്‍ഥനയും നടത്തി.

Other News in this category



4malayalees Recommends