ഇന്ത്യയിലെ മുസ്ലീം സുരക്ഷയെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രം. ആറു മുസ്ലീം രാജ്യങ്ങളില്‍ ബോംബിട്ടവരാണ് ഒബാമ ഭരണകൂടമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
മുന്‍ യുഎസ് പ്രസിഡന്റ് ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് സംസാരിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഞാന്‍, ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ബോംബിട്ട ഒരു മുന്‍ പ്രസിഡന്റിന്റെ ആരോപണങ്ങളും പ്രതികരണങ്ങളും ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. 26000 ത്തിലേറെ ബോംബാണ് അവിടെ വര്‍ഷിച്ചത് . രാജ്യത്തെ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.