16 വയസുകാരിയായ പെണ്‍കുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം, കാമുകനെതിരായ പോക്‌സേ കേസ് റദ്ദാക്കി കോടതി

16 വയസുകാരിയായ പെണ്‍കുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം, കാമുകനെതിരായ പോക്‌സേ കേസ് റദ്ദാക്കി കോടതി
16 വയസുകാരിയായ പെണ്‍കുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈക്കോടതി. പെണ്‍കുട്ടിയുടെ കാമുകനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് കോടതി റദ്ദാക്കി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. കാമുകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് 16കാരിയായ പെണ്‍കുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ലൈംഗികബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നു. പ്രണയ ബന്ധത്തിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയിലെടുക്കുന്ന പോക്‌സോ കേസുകള്‍ വര്‍ധിക്കുകയാണ്. പോക്‌സോ കേസ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി നിയമത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു.

2021ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടുജോലിക്ക് പോയിരുന്ന പെണ്‍കുട്ടിയും കാമുകനും അമ്മാവന്റെ വീട്ടില്‍ എത്തിയാണ് ലൈം?ഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഇതിനു പിറ്റേന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിനല്‍കി. മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തങ്ങള്‍ പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇത് കോടതി മുഖവിലക്കെടുക്കുകയായിരുന്നു.

Other News in this category



4malayalees Recommends