23 കാരിയായ യുവതിയെ മുന്‍ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ശനിയാഴ്ച പുനെയിലെ പൊലീസ് സ്റ്റേഷനിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
2017 ലാണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഭര്‍ത്താവിന്റെ അധിക്ഷേപവും അക്രമ സ്വഭാവം കാരണം യുവതി ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹ മോചനം നേടി പിതാവിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെ മുന്‍ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അതുവച്ച് ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി ആക്രമിച്ചതായാണ് പരാതി.
യുവതിയുടെ പിതാവിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് കോടതി ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.