600 വാഹനങ്ങളില്‍ പാര്‍ട്ടി നേതാക്കളുമായി കെ സി ആര്‍ മഹാരാഷ്ട്രയില്‍ ; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും

600 വാഹനങ്ങളില്‍ പാര്‍ട്ടി നേതാക്കളുമായി കെ സി ആര്‍ മഹാരാഷ്ട്രയില്‍ ; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും
ദ്വിദിന സന്ദര്‍ശനത്തിനായി തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു മഹാരാഷ്ട്രയില്‍.

തെലങ്കാനമന്ത്രിമാരും പാര്‍ട്ടിയിലെ മറ്റ് ജനപ്രതിനിധികളുമായി തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം സൊലാപൂരില്‍ എത്തി. 600 ഓളം വാഹനങ്ങളിലാണ് കെ സിആറും സംഘവവും എത്തിയത്.

വിത്തല്‍ ദൈവത്തിന് വേണ്ടി വര്‍ക്കരി സമുദായക്കാര്‍ പന്തര്‍പുരിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന സമയമാണിത്. ചൊവ്വാഴ്ച കെസിആറും പന്തര്‍പുരിലെ വിത്തല്‍ ക്ഷേത്രം സന്ദര്‍ശിക്കും. ഇതാദ്യമായാണ് മുഴുവന്‍ മന്ത്രിമാരും ജനപ്രതിനിധികളുമായി എത്തുന്നത്.

അതേസമയം തീര്‍ത്ഥാടനത്തിനുള്ള വര്‍കരികളുടെ മേല്‍ ഹെലികോപ്ടറില്‍ നിന്ന് പൂവുകള്‍ വര്‍ഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കെ സിആറിന് അനുമതി നല്‍കിയില്ല.

മറത്ത്വാഡ, വിദര്‍ഭ മേഖലയിലെ നെയ്തുകാരെയും കര്‍ഷകരേയും ലക്ഷ്യമിട്ടാണ് കെ സിആറിന്റെ വരവ്. ചൊവ്വാഴ്ച വൈകീട്ട് മഹാരാഷ്ട്രയിലെ ഏതാനും നേതാക്കള്‍ കെ സിആറിന്റെ സാന്നിധ്യത്തില്‍ ബിആര്‍എസില്‍ ചേരുമെന്നാണ് സൂചന. നേരത്തെ റാലി നടത്തുകയും നാഗ്പൂരില്‍ പാര്‍ട്ടി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends