സ്കൂട്ടറില്‍ ഏഴു കുട്ടികളെയും കയറ്റി അപകടകരമാം വിധം യാത്ര ചെയ്തയാള്‍ അറസ്റ്റിലായി. മുനവ്വര്‍ ഷാ എന്നയാളാണ് അറസ്റ്റിലായതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ മറ്റൊരു യത്രക്കാരന് മൊബൈലില്‍ പകര്‍ത്തുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ് നടപടിയുണ്ടായത്.
സ്കൂട്ടറിലുണ്ടായിരുന്നവരില്‍ നാലു കുട്ടികള്‍ മുന്നവ്വറിന്റെ മക്കളും മൂന്നു പേര് അയല്‍വാസിയുടെ മക്കളുമായിരുന്നു. മുന്‍വശത്ത് രണ്ടു കുട്ടികള്നിന്നും മൂന്നു പേര് പിറകില്‍ ഇരുന്നും രണ്ടു കുട്ടികളെ ക്രാഷ് ഗാര്‍ഡില്‍ നിര്‍ത്തിയുമായിരുന്നു മുനവ്വറിന്റെ യാത്ര.