മണിപ്പൂരില്‍ സംഘര്‍ഷം ശക്തമാകുകയാണ്. ഇന്നലെ കാങ്‌പോക്പിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായത്.
ഇംഫാല്‍ നഗരത്തില്‍ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്‌ത്തെയി വിഭാഗക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്.
അതേ സമയം മണിപ്പൂരില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മെയ്‌ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കും.ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തും.
എന്നാല്‍ സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഇന്നും രാഹുല്‍ ഗാന്ധിയെ പൊലീസ് വിലക്കിയിരിക്കുകയാണ്. റോഡ് മാര്‍ഗം പോകാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. പോകുകയാണെങ്കില്‍ വ്യോമമാര്‍ഗം പോകണമെന്നാണ് പൊലീസ് നിലപാട്.