കോണ്‍ഗ്രസ് 20 തവണ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ബിഹാറില്‍ സംസരിക്കവേയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.
ആര്‍ ജെഡിയുമായി സഖ്യം ചേര്‍ന്നതിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേയും അമിത് ഷാ വിമര്‍ശിച്ചു.
2024 ല്‍ ബിഹാറിലെ ജനം തെരഞ്ഞെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ കോണ്‍ഗ്രസ് 20 തവണ പുതുമയോടെ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയേയോ ആണ്. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുചേരാന്‍ തീരുമാനിച്ചു എന്നത് സത്യമാണ്. ഇതേ 20 പാര്‍ട്ടികള്‍ ചേര്‍ന്ന് ഇരുപതു ലക്ഷം കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും സഖ്യത്തോട് ചേര്‍ന്നു വായിക്കണം, ഷാ പറഞ്ഞു.
ഇടയ്ക്കിടെ കക്ഷി മാറുന്ന നിതീഷ് കുമാറിനെ പോലെ ഒരു നേതാവിന്റെ കൈയില്‍ ഭരണം ഏല്‍പ്പിക്കരുത്, അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്ന ആഗ്രഹമാണ്. സത്യമെന്തെന്നാല്‍ അദ്ദേഹം പ്രധാനമന്ത്രിയാകില്ല, നിങ്ങള്‍ കബളിക്കപ്പെടുകയാണ്. വിദേശ രാജ്യങ്ങളില്‍ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണിത്, അമിത് ഷാ പറഞ്ഞു.