രാജ്യത്തെ നടുക്കിയ ഒഡിഷ ബാലാസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ . ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചില്ല. ട്രെയിന്‍ കടന്നു പോകുന്നതിന് മുന്‍പുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ചില്ലെന്നും റെയില്‍ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 52പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടുമില്ല .
ജൂണ്‍ 2 നാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം നടന്നത്. ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പാളം തെറ്റിയ കോച്ചുകള്‍ ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുമായി കൂട്ടിയിടിച്ചു. 292 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു.