ബഹ്‌റൈനില്‍ ചൂട് കണക്കിലെടുത്ത് മധ്യഹ്ന വിശ്രമ നിയമം നിലവില്‍ വന്നു
ബഹ്‌റൈനില്‍ ചൂട് കണക്കിലെടുത്ത് മധ്യഹ്ന വിശ്രമ നിയമം നിലവില്‍ വന്നു. ജൂലൈ ആഗസ്ത് മാസങ്ങളില്‍ നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വേനല്‍ച്ചൂട് വര്‍ധിക്കുന്ന ജൂലൈ ആഗസ്ത് മാസങ്ങളില്‍ ഉച്ച മുതല്‍ വൈകുന്നേരം തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് നിലവില്‍ വരുക. ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം.നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു.