നാടകത്തില്‍ ഹിന്ദു കുട്ടികള്‍ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ; സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

നാടകത്തില്‍ ഹിന്ദു കുട്ടികള്‍ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ; സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍
നാടകത്തില്‍ ഹിന്ദു കുട്ടികള്‍ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം. ബക്രീദ് ആഘോഷം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താനായി സ്‌കൂളില്‍ ലഘുനാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

മുന്ദ്രയില്‍ മാംഗരയിലുള്ള പേള്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സിലെ പ്രിന്‍സിപ്പല്‍ പ്രീതി വസ്വാനെയാണ് സസ്പന്‍ഡ് ചെയ്തത്. ലഘു നാടകത്തില്‍ മുസ്ലിം തൊപ്പിയിട്ട് വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്ന രംഗമുണ്ടായിരുന്നു. ഹിന്ദു കുട്ടികളും മുസ്ലിം കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു. നാടകത്തിന്റെ വിഡിയോ സ്‌കൂള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു.

സംഭവത്തില്‍ പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നാടകം അവതരിപ്പിച്ചത്. അത് ആരുടെയെങ്കിലും മതവികാരത്തെ വൃണപ്പെടുത്തിയെങ്കില്‍ മാപ്പു പറയുന്നു എന്ന് പ്രിന്‍സിപ്പല്‍ ഫേസ്ബുക്ക് വിഡിയോയില്‍ വിശദീകരിച്ചു.

Other News in this category



4malayalees Recommends