മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്ന പശ്ചാത്തലം പ്രതിപക്ഷ ഐക്യത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ മാസം 13,14 തീയതികളില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രതിപക്ഷയോഗം മാറ്റിവച്ചെതെന്നാണ് സൂചന.
ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും സംസാരിച്ചുവെന്നാണ് വിവരം. മമത ബാനര്‍ജിയും പവാറിന് പിന്തുണയറിയിച്ചു. എങ്കിലും അപ്രതീക്ഷിതമായി എന്‍സിപിയില്‍ ഉണ്ടായ പിളര്‍പ്പില്‍ പ്രതിപക്ഷ നിര നിരാശയിലാണ്.
അതേ സമയം കര്‍ണ്ണാടക, ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്നാണ് ജെഡിയു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചത്.എന്നാല്‍ എന്‍സിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പ് ബജെപിക്കെതിരായി യുദ്ധം പ്രഖ്യാപിച്ച പ്രതിപക്ഷ നിരയുടെ നീക്കത്തെ പിന്നോട്ടടിപ്പിച്ചെന്നാണ് സൂചന.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാനുളള പ്രതിപക്ഷ സഖ്യ തീരുമാനം ചരിത്ര നീക്കമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്‍ക്കാന്‍ പാറ്റ്‌നയില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്.