മഹാരാഷ്ട്രയില്‍ പിളര്‍പ്പിന് ശേഷമുള്ള ആദ്യ യോഗത്തിന് ഒരുങ്ങി എന്‍സിപി. ശരദ് പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗമാണ് ഇന്ന് മുംബൈയില്‍ ചേരുക. എംഎല്‍മാരോടും എംപിമാരോടും മറ്റ് പാര്‍ട്ടി ഭാരവാഹികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുനേതാക്കളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ അജിത് പവാറിനൊപ്പം പോയ 4 എംഎല്‍എമാര്‍ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാര്‍ പക്ഷം അവകാശപ്പെട്ടു.ശരദ് പവാറും ഒപ്പം ഉറച്ചുനില്‍ക്കുന്ന ജയന്ത് പട്ടീലും സുപ്രിയ സുലേയും ജിതേന്ദ്ര അവാദും കടുത്ത തിരിച്ചടി നടപടികളുമായും മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിലടക്കം പങ്കെടുത്ത എംഎല്‍എമാര്‍ തിരിച്ച് ശരദ് പവാര്‍ ക്യാമ്പിലേക്ക് എത്തിയതെന്നാണ് സൂചന. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അജിത് പവാറിന് 53 എംഎല്‍എമാരില്‍ 36 പേരുടെ പിന്തുണയാണ് ആവശ്യം. എങ്കിലേ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കൂ. ഇന്ന് രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാര്‍ വിഭാഗത്തിന്റെ യോഗം. ഉച്ചയ്ക്ക് ശേഷം ഒരു മണിയോടെ മുംബൈയില്‍ ശതത് പവാര്‍ വിഭാഗത്തിന്റെയും യോഗം നടക്കും.