യുപിയില്‍ രണ്ടു സ്ത്രീകളുടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ ; മുഖം തിരിച്ചറിയാതിരിക്കാന്‍ കത്തിച്ചു, അന്വേഷണം തുടങ്ങി പൊലീസ്

യുപിയില്‍ രണ്ടു സ്ത്രീകളുടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ ; മുഖം തിരിച്ചറിയാതിരിക്കാന്‍ കത്തിച്ചു, അന്വേഷണം തുടങ്ങി പൊലീസ്
യുപിയില്‍ രണ്ടു സ്ത്രീകളുടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ റോഡരികില്‍ പ്ലാസ്റ്റിക് കവറുകളില്‍ കണ്ടെത്തി.

തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇവരുടെ മുഖം കത്തിക്കരിഞ്ഞിരിക്കുകയാണ്.

ബാചി ജാജ്‌റു ഗ്രാമത്തിലെ പ്രദേശവാസികളാണ് രണ്ടു സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ വിവരം അറിയിച്ചതും.

കക്രല നൗലി റോഡിന് സമീപത്തായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇരുവര്‍ക്കും 35 വയസ്സിന് അടുത്ത് പ്രായമുണ്ട്. രണ്ടുപേരും കൊല്ലപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ ആരെന്ന് തിരിച്ചറിയാതിരിക്കാനാണ് മുഖം പൊള്ളിച്ചതെന്നാണ് പൊലീസ് നിഗമനം.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു.

സ്ത്രീകളാരെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും കേസെടുത്തു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends