ഡല്‍ഹിയില്‍ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യാചകനെ യുവാവ് ബിയര്‍കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയില്‍ ആണ് സംഭവം.
തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് വിവരം അറിയുന്നത്. ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസ് യാചകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാള്‍ ഒരു ഭിക്ഷക്കാരനാണെന്നും സമീപത്തെ ഫുട്പാത്തിലാണ് താമസിച്ച് വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി.
അന്വേഷണത്തില്‍ അശോക് നഗറിലെ താമസക്കാരനായ യുവാവാണ് രാത്രി 10.30 ഓടെ സ്ഥലത്തെത്തി പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് യാചകനെ കുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രോഹിത് മീണ വ്യക്തമാക്കി. തന്റെ ഭാര്യക്ക് യാചകനുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഇതിനെ ചൊല്ലി ഭാര്യയുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് നിന്ന് ബിയര്‍ കുപ്പി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഭിക്ഷാടകന്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.