മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. സമാൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ആ നീചകൃത്യത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. സംഭവത്തില്‍ പ്രവേശ് ശുക്ലയെന്ന കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരിക്കുകയാണ്. പ്രതി ബിതെപി നേതാവണെന്നത് കൂടി പുറത്തറിഞ്ഞതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
പൊലീസ് കേസെടുത്തിട്ടും , പ്രതിയെ അറസ്റ്റ് ചെയ്തിട്ടും സംഭവത്തില്‍ ജനരോഷം ഒട്ടും തന്നെ കുറഞ്ഞില്ല. ഇപ്പോഴിതാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. സംഭവത്തില്‍ ഇരയായ ദഷ്മത് റാവത്തിനെ കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അദ്ദേഹത്തിന്റെ കാല്‍ കഴുകി മാപ്പ് പറയുകയായിരുന്നു. വിഷയം ആളിക്കത്താതെ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകണം ബിജെപി മുഖ്യമന്ത്രി തന്നെ താഴേക്കിറങ്ങിവന്നത്.
മധ്യപ്രദേശിലെ സിധിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഈ വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആദിവാസി യുവാവ് ദഷ്മത് റവത്തിന്റെ മുഖത്ത് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. നാളുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിഷയം ബിജെപിക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയരുന്നു.