ഭാര്യ മറ്റൊരാളുമായി പ്രണയത്തില്‍, ഇരുവരുടേയും വിവാഹം നടത്തി കൊടുത്ത് ഭര്‍ത്താവ്

ഭാര്യ മറ്റൊരാളുമായി പ്രണയത്തില്‍, ഇരുവരുടേയും വിവാഹം നടത്തി കൊടുത്ത് ഭര്‍ത്താവ്
ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കിയിരിക്കുകയാണ് ബീഹാര്‍ സ്വദേശിയായ യുവാവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്ക് പോയ സമയം രാത്രി വൈകി കാമുകനെ കാണാന്‍ യുവതി പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിര്‍ഭാഗ്യവശാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദമ്പതികളെ കുടുംബാംഗങ്ങള്‍ കൈയോടെ പിടികൂടുകയായിരുന്നു. ശേഷം കാമുകനെ ക്രൂരമായി മര്‍ദിക്കുകയും ഇരുവരെയും ബന്ദികളാക്കുകയും ചെയ്തു. പ്രകോപിതരായ ഗ്രാമീണര്‍ ഇരുവരോടും ഗ്രാമം വിട്ടുപോകാന്‍ പോലും ആവശ്യപ്പെട്ടു.

സംഭവമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് തിരികെയെത്തുകയും, ഇവരെ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുമായിരുന്നു. യുവതിയുടെ കാമുകന്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ശിവക്ഷേത്രത്തില്‍ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ദമ്പതികള്‍ വിവാഹിതരാകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends