ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല' ; രാഹുലിന്റെ അപ്പീല്‍ തള്ളിയതില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍

ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല' ; രാഹുലിന്റെ അപ്പീല്‍ തള്ളിയതില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍
മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

'അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല.ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓര്‍ക്കണം. ഇതിനെ എല്ലാം തരണം ചെയ്യാന്‍ രാഹുലിന് കഴിയും. വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കും' അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് ഹൈക്കോടതിയുടെ വിധി എതിരായ സാഹചര്യത്തില്‍ എംപി സ്ഥാനത്തുള്ള രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്നും സൂറത്ത് കോടതിയുടെ വിധി ഉചിതമെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും പറഞ്ഞാണ് കോടതി അപ്പീല്‍ തള്ളിയത്.




Other News in this category



4malayalees Recommends