ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യാരന്‍ ; 7.5 കോടിയുടെ ആസ്തി ; മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ്

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യാരന്‍ ; 7.5 കോടിയുടെ ആസ്തി ; മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ്
ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യാരനെന്ന് റിപ്പോര്‍ട്ട്. മുംബൈ തെരുവുകളില്‍ ഭിക്ഷാടം നടത്തുന്ന ഭാരത് ജെയിന്‍ എന്നയാള്‍ ഇതിനോടകം സമ്പാദിച്ചത് 7.5 കോടിരൂപയാണെന്നും ഭിക്ഷക്കാരില്‍ ഇയാള്‍ക്കാണ് ലോകത്തില്‍ ഏറ്റവുകൂടുതല്‍ ആസ്തിയുള്ളതെന്നുമാണ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭിക്ഷാടനത്തില്‍ നിന്നും ഏതാണ്ട് അറുപതിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെ പ്രതിമാസ വരുമാനം ഇയാള്‍ ഉണ്ടാക്കുന്നുണ്ടത്രെ. മാത്രമല്ല മുംബൈയില്‍ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്‌ലാറ്റ് ഭാരത് ജെയിന്റെ സ്വന്തം പേരിലുണ്ടെന്നും പറയപ്പെടുന്നു. താനെയില്‍ രണ്ട് കടമുറികള്‍ വാടകക്ക് നല്‍കിയിട്ടുണ്ട്. ഇവയുടെ വാടകയിനത്തില്‍ മാത്രം പ്രതിമാസം മുപ്പതിനായിരത്തിലധികം രൂപാ വരുമാനം ലഭിക്കുന്നുണ്ട്.

ഇത്രയും സ്വത്തുക്കള്‍ ഉണ്ടായിട്ടും ഇയാള്‍ ഭിക്ഷാടനം ഉപേക്ഷിക്കാന്‍ ഇതുവരെ തെയ്യാറായിട്ടില്ല. ദിവസവും 10-12 മണിക്കൂര്‍ ഭിക്ഷയാചിച്ചാല്‍ 2000-2500 നും ഇടക്കായിരിക്കും വരുമാനമെന്നാണ് ഇയാള്‍ പറയുന്നത്. ഭാര്യയും മക്കളും നിരന്തരം നിര്‍ബന്ധിച്ചിട്ടും തന്നെ താനാക്കിയ തൊഴില്‍ ഉപേക്ഷിക്കാന്‍ തെയ്യാറാല്ലന്നാണ് ഭാരത് ജെയിന്‍ പറയുന്നത്. പരേലിലെ വസതിയിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്. കുട്ടികള്‍ കോണ്‍വെന്റ് സ്‌കൂളിലാണ് പഠിക്കുന്നതും.

Other News in this category



4malayalees Recommends