ചോക്ലേറ്റ് നല്‍കി 9 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 5 പേര്‍ കസ്റ്റഡിയില്‍

ചോക്ലേറ്റ് നല്‍കി 9 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 5 പേര്‍ കസ്റ്റഡിയില്‍
ഒമ്പതു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ ജൂലൈ 5നാണ് സംഭവം. 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പിടിയിലായത്. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റും 10 രൂപയും നല്‍കി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ അഞ്ചാം പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കരഞ്ഞുകൊണ്ട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് അവര്‍ കല്‍ബുര്‍ഗി വനിതാ പൊലീസ് സ്‌റ്റേഷനെ സമീപിക്കുകയായിരിന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും 2012ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരവും അഞ്ച് പേര്‍ക്കെതിരെ വ്യാഴാഴ്ച കേസെടുത്തു.

പിടിയിലായവരെ വ്യാഴാഴ്ച കല്‍ബുര്‍ഗിയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Other News in this category



4malayalees Recommends