ഹിമാചലില്‍ മഴയിലും വെളളപ്പൊക്കത്തിലും 45 മലയാളി ഡോക്ടര്‍മ്മാര്‍ കുടങ്ങിക്കിടക്കുന്നു, എല്ലാവരും സുരക്ഷിതരെന്ന് സര്‍ക്കാര്‍

ഹിമാചലില്‍ മഴയിലും വെളളപ്പൊക്കത്തിലും  45 മലയാളി ഡോക്ടര്‍മ്മാര്‍  കുടങ്ങിക്കിടക്കുന്നു, എല്ലാവരും സുരക്ഷിതരെന്ന് സര്‍ക്കാര്‍
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 45 മലയാളി ഡോക്ടര്‍മാര്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ അവിടെ നിന്ന് ഇവര്‍ക്ക് പുറപ്പെടാന്‍കഴിയുമെന്നാണ് പ്രതീക്ഷ.ില്ലി കേരള ഹൗസ് അധികൃതരുമായി വിദ്യാര്‍ത്ഥികള്‍ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേര്‍ന്ന് ഇവരെ അവിടെ നിന്ന് കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസ് പറഞ്ഞു. ഇവര്‍ ഇതുവരെ സുരക്ഷിതരാണ്

ജൂണ്‍ 27 നാണ് തൃശുര്‍മെഡിക്കല്‍ കോളജില്‍ നിന്നുളള ഹൗസ് സര്‍ജന്‍സി കഴിഞ്ഞ 18 അംഗസംഘം ഹിമാചലിലേക്ക് യാത്ര പുറപ്പെട്ടത്. ട്രെയിന്‍മാര്‍ഗം ദില്ലിയിലെത്തിയ ശേഷം അവിടെ നിന്ന് അമൃത് സര്‍, മണാലി സ്പിറ്റ് വാലി എന്നിവയിലേക്ക് പോവുകയായിരുന്നു. ഘീര്‍ഗംഗയിലെത്തിയപ്പോഴാണ് മഴയുംവെള്ളപ്പൊക്കവുമുണ്ടായി അവിടെ കുടുങ്ങിപ്പോയത്.

ഇവരെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയതായി ഇവരെ യാത്രയുടെ കാര്യങ്ങള്‍ നോക്കുന്ന ലിയോ ട്രാവല്‍ ഏജന്‍സി അറിയിച്ചു.നിലവില്‍ പ്രദേശത്ത് മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാല്‍ കസോളില്‍ എത്തിക്കാനാണ് ശ്രമം. റോഡ് നന്നാക്കുന്ന മുറയ്ക്ക് ദില്ലിക്ക് തിരിക്കുമെന്നും ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു.



Other News in this category



4malayalees Recommends