വൃഷണം മുറിച്ചനിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി രക്തംവാര്‍ന്ന് മരിച്ചു

വൃഷണം മുറിച്ചനിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി രക്തംവാര്‍ന്ന് മരിച്ചു
വൃഷണം മുറിച്ചനിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി രക്തംവാര്‍ന്ന് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ദീക്ഷിത് റെഡ്ഡി (20) എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെയാണ് വൃഷണം മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദ്യാര്‍ഥിയായിരുന്ന ദീക്ഷിത് അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കടുത്ത വിഷാദരോഗിയായിരുന്നു ദീക്ഷിത്ത് എന്നും ചികിത്സ തേടിയിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു.

നാലു വര്‍ഷം മുന്‍പും ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണു ചികിത്സ നടത്തിവരികയായിരുന്നു. എന്നാല്‍ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് അടുത്തകാലത്തായി നിര്‍ത്തി. ഇതോടെ വിഷാദരോഗം ഗുരുതരമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദീക്ഷിത്ത് ആരോടും മിണ്ടാതെ മുറിയില്‍ കയറി അടച്ചിരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാന്‍ തയ്യാറായിരുന്നില്ലെന്നും പറയപ്പെടുന്നു.

അതിനിടെയാണ് ദീക്ഷിത്തിനെ മുറിയില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Other News in this category



4malayalees Recommends