ആരോഗ്യ നിബന്ധനകള്‍ പാലിച്ചില്ല ; റസ്റ്റൊറന്റിന് പൂട്ടുവീണു
ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ റസ്റ്റൊറന്റ് അടച്ചുപൂട്ടാന്‍ ആരോഗ്്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് ഫുഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവി ഫൈസല്‍ അസ്സാരി ഉത്തരവിട്ടു. ബുദയ്യയിലെ ഒരു റസ്റ്റൊറന്റാണ് നടപടിക്ക് വിധേയമായത്.
ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ റസ്റ്റൊറന്റ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും അനുമതിയില്ലാത്ത മറ്റൊരിടത്താണെന്ന് കണ്ടെത്തി. ഇതോടെയാണ് നടപടി.