പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം ആരോപിച്ച് ബിജെപി. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയ്ക്ക് കീഴിലുള്ള ബാലൂര്‍ഘട്ട് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം, വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മജുംദാര്‍ പറഞ്ഞു.'തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെന്നും പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും ബിജെപി പറഞ്ഞു വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഭരണകക്ഷി ക്രിമിനലുകളെ വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ കൊണ്ടുവന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്..
സ്ഥലത്തെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ (ബിഡിഒ) പക്ഷപാതപരവും ഏജന്റുമാണെന്ന് മജുംദാര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം. സംസ്ഥാനത്തെ 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ആരംഭിച്ചത്.ടിഎംസി 28,985 സീറ്റുകളിലും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 7,764 സീറ്റുകളിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 2,022 സീറ്റുകള്‍ നേടി.
തെരഞ്ഞെടുപ്പ് ദിവസം മുതല്‍ സംസ്ഥാനത്ത് വിവിധ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയിരുന്നു. അത് അക്രമത്തിലെത്തിയതോടെ പലരുടേയും ജീവന്‍ നഷ്ടപ്പെട്ട സാഹചര്യമാണ് നേരിടേണ്ടിവന്നത്. വോട്ടെണ്ണലിന് കേന്ദ്ര സേന ഉള്‍പ്പെടെ സംസ്ഥാനത്ത് സുരക്ഷ ഒരുക്കിയിരുന്നു.