ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ആലപ്പുഴ കാവാലം ചെറുകരത്തറ ഷെറിന്‍ ജോര്‍ജ് (37) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ ജിനു ഷെറിനും മൂന്നു മക്കളുമായി ബഹ്‌റൈനില്‍ തന്നെ താമസിച്ചുവരികയായിരുന്നു.

ഇന്നലെ രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഡിഎഫ് ഹോസ്പിറ്റലില്‍ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

Other News in this category



4malayalees Recommends