പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സ്ത്രീ മുഖത്തടിച്ച സംഭവം ; നിയമ നടപടിക്കില്ലെന്ന് എംഎല്‍എ

പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സ്ത്രീ മുഖത്തടിച്ച സംഭവം ; നിയമ നടപടിക്കില്ലെന്ന് എംഎല്‍എ
ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിന്റെ മുഖത്തടിച്ച് സ്ത്രീ. ഗുല എന്ന പ്രദേശത്താണ് സംഭവം.

ഘഗ്ഗര്‍ നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കമാണ് പ്രകോപനത്തിന് കാരണമായത്. എന്തിനാണ് ഇപ്പോള്‍ വന്നത് എന്ന് ചോദിച്ച് സ്ത്രീ എംഎല്‍എയുടെ മുഖത്ത് അടിക്കുകയായിരുന്നു.

പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ് പ്രദേശത്ത് വെള്ളം കയാറാന്‍ കാരണമായത്. സ്ത്രീ എംഎല്‍എയെ തല്ലുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഗ്രാമത്തിലെ വെള്ളപ്പൊക്കത്തിന്റെ അവസ്ഥ വിലയിരുത്താന്‍ പോയപ്പോള്‍ ആളുകള്‍ തന്നെ ഉപദ്രവിച്ചുവെന്നാണ് ജെജെപി എംഎല്‍എ പ്രതികരിച്ചത്. ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ജെജെപിയും ഭാ?ഗമാണ്. താന്‍ വിചാരിച്ചാല്‍ ബണ്ട് പൊട്ടില്ലായിരുന്നുവെന്നാണ് സ്ത്രീ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കനത്ത മഴയുണ്ടെന്നും പ്രകൃതിക്ഷോഭമാണെന്നും പറഞ്ഞിട്ടും കാര്യമുണ്ടായില്ല. എന്നാല്‍, ഇതിന്റെ പേരില്‍ സ്ത്രീക്കെതിരെ ഒരു നിയമ നടപടിയും ഉണ്ടാവില്ലെന്നും എംഎല്‍എ വ്യക്തമാക്കി. സ്ത്രീ ചെയ്ത കാര്യത്തിന് ഒരു നടപടിയും എടുക്കാന്‍ ആ?ഗ്രഹിക്കുന്നില്ല, അവരോട് ക്ഷമിച്ചുവെന്നും ഇശ്വര്‍ സിം?ഗ് പറഞ്ഞു

Other News in this category



4malayalees Recommends