ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) ബസില്‍ തൊപ്പി ധരിച്ചെത്തിയതിന്റെ പേരില്‍ ബസ് കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി.ബസ് കണ്ടക്ടറോട് തര്‍ക്കിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരാന്‍ നിര്‍ബന്ധിതനാകുകയാണ്. സര്‍ക്കാര്‍ ജോലിയില്‍, യൂണിഫോമിലുള്ളപ്പോള്‍ അതിനൊപ്പം പച്ച നിറത്തിലുള്ള തൊപ്പി ധരിക്കുന്നത് അനുവദനീയമാണോ എന്നാണ് യുവതി ചോദിക്കുന്നത്. വിഡിയോയില്‍ യുവതിയുടെ മുഖം കാണിക്കുന്നില്ല.
മതം വീട്ടില്‍ മതിയെന്നും സര്‍ക്കാര്‍ ജോലിയില്‍ അത് കാണിക്കേണ്ട കാര്യമില്ലെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ പെരുമാറ്റത്തോട് വളരെ സൗമ്യമായാണ് സൗമ്യമായാണ് കണ്ടക്ടര്‍ പ്രതികരിക്കുന്നത്. താന്‍ വര്‍ഷങ്ങളായി തൊപ്പി ധരിക്കുന്നയാളാണ് എന്ന് കണ്ടക്ടര്‍ പറയുമ്പോള്‍ യൂണിഫോമിനൊപ്പം തൊപ്പി ധരിക്കുന്നത് ശരിയല്ലെന്നും ബന്ധപ്പെട്ട അധികൃതരെ ഇക്കാര്യം അറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് യുവതി ചെയ്യുന്നത്.
നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്നും വിഡിയോയില്‍ യുവതി പറയുന്നുണ്ട്. അവസാനം കണ്ടക്ടര്‍ തന്റെ തന്റെ തൊപ്പി ഊരിമാറ്റുകയാണ് ചെയ്യുന്നത്. ഈ സംഭവത്തില്‍ യുവതിയുടെ പ്രതികരണത്തെ എതിര്‍ത്തുകൊണ്ടാണ് കൂടുതല്‍ ആളുകളും സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്യുന്നത്.