ശാസ്ത്രരംഗത്തെ ഇന്ത്യന്‍ പുരോഗതിയുടെ മികച്ച മാതൃകയായി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനൊരുങ്ങുകയാണ്. അതിന് നേതൃത്വം വഹിച്ച ശാസ്ത്രജ്ഞരാകട്ടെ ദൈവത്തിന്റെ അനുഗ്രഹം തേടി ക്ഷേത്ര ദര്‍ശനത്തിന്റെ തിരക്കിലും. ചന്ദ്രയാന്‍ മൂന്നിന്റെ ചെറിയ മാതൃകയുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ചു.
എട്ട് ശാസ്ത്രജ്ഞരുടെ ഉള്‍പ്പെടുന്ന സംഘമാണ് രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ തിരുപ്പതിയില്‍ എത്തി പ്രാര്‍ത്ഥന നടത്തിയത്. ശാസ്ത്രം മുന്നോട്ട് കുതിച്ച് ബഹിരാകാശത്തെത്തി കണ്ടുപിടുത്തങ്ങള്‍ക്കൊരുങ്ങുമ്പോള്‍. വീണ്ടും പിറകിലേക്ക് ഓടുന്ന ശാസ്ത്രജ്ഞരുടെ സംഘത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. ഉപഗ്രഹ വിക്ഷേപണത്തിനു മുന്‍പ് നടത്തുന്ന പൂജാദി കര്‍മ്മങ്ങളുടെ പേരില്‍ ഇതിനു മുന്‍പും ഐഎസ്ആര്‍ഒയെ ആളുകള്‍ വിമര്‍ശിച്ചിട്ടുണ്ട്.
നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുക. വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹി?രാകാശത്ത് എത്തിക്കാന്‍ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.