യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ചു ; 18 കാരിയെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ചു ; 18 കാരിയെ  ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളി
യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളി. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് നടക്കുന്ന സംഭവം. 18 കാരിക്കാണ് ജീവന്‍ നഷ്ടമായത്.

മോഹന്‍പുരയിലെ തോഡാഭീം പ്രദേശത്തെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്നും ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്നും നദൗതി എസ്എച്ച് ഒ പറഞ്ഞു.

യുവതിയെ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നാണ് കുടുംബത്തിന്റെ പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി ബിജെപി എംപി കിരോഡി ലാല്‍ മീണ ആരോപിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിക്കു മുന്നില്‍ കുടുംബാംഗങ്ങളും ബിജെപി നേതാക്കളും പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ പിടികൂടണമെന്നും കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends