ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാര്‍ക്ക് രാജ്യം കാണാന്‍ അവസരം
ബഹ്റൈന്‍ വഴി ട്രാന്‍സിറ്റ് യാത്ര ചെയ്യുന്നവര്‍ക്ക് രാജ്യം കാണാന്‍ അവസരം. ബഹ്റൈന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് എയറിന്റെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കാണ് രാജ്യം കാണാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആയിരിക്കും ഈ അവസരം ഉണ്ടായിരിക്കുക. ബഹ്റൈന്‍ ഗള്‍ഫ് എയര്‍ ആണ് യാത്രക്കാര്‍ക്ക് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ബഹ്റൈനിലെ മനോഹരമായി വിനോദസഞ്ചാര കേന്ദ്രങ്ങങ്ങളിലൂടെ നടത്തുന്ന സൗജന്യ സന്ദര്‍ശന ടൂറുകള്‍ ആയിരിക്കും ഇത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 7 മുതല്‍ 10 വരെയും ഇത്തരം യാത്രകള്‍ ഉണ്ടായിരിക്കും. ബഹ്റൈനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണിച്ചു കൊടുക്കുകയും, രാജ്യത്തെ പൈതൃക മേഖലകള്‍ അവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. യാത്രക്കാരെ സഹായിക്കാനും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ഒരു സംഘം ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും.