ഏറെ പ്രതീക്ഷകളോടെ ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഇന്ന് ഉച്ചക്ക് 2.35നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹി?രാകാശത്ത് എത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് യാത്ര തുടങ്ങിയത്.
ചന്ദ്രയാന്‍ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒയുള്ളത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങും.
വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും.
ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും.ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.