ഫ്രാന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
മണിപ്പൂര്‍ കത്തുന്നു, യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. ഇനിയും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. റഫാലാണ് മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുല്‍ പറഞ്ഞു.
നേരത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ 26 റഫാല്‍ വിമാനങ്ങള്‍ക്ക് കൂടി ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു.
ഫ്രാന്‍സില്‍ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരുപാട് പ്രത്യേകതകളുള്ള അനുഭവങ്ങള്‍ സമ്മാനിച്ചുവെന്നും മോദി പറഞ്ഞിരുന്നു. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനേയും ഫ്രഞ്ച് ജനതയേയും മോദി നന്ദി അറിയിച്ചു. ഫ്രാന്‍സുമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരമായ ' സൈന്യത്തിന്റെ മഹത്തായ കുരിശ്' ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണ്‍ സമ്മാനിച്ചിരുന്നു.
പുരസ്‌കാരത്തിന് ഇന്ത്യന്‍ ജനതയുടെ പേരില്‍ മോദി നന്ദി പറഞ്ഞു.