ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മഴ ഇനിയും തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകും. നിലവില്‍ ഡല്‍ഹിയും പ്രദേശങ്ങളും വെള്ളക്കെട്ട് നേരിടുകയാണ്. അതിനിടെ മഴ തുടര്‍ന്നാല്‍ പ്രളയം തീവ്രമാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം തന്നെ സ്ഥിതി ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.
ഡല്‍ഹി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തരാഖണ്ടില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യമുന നദിയിലെ ജലനിരപ്പ് അല്‍പം താഴ്ന്ന് വരികയാണ്. ഈ സാഹചര്യത്തില്‍ മഴ കൂടിയാല്‍ നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരും. അത് വെള്ളപ്പൊക്കത്തിന് കാരണമാകും.
ഡല്‍ഹിയില്‍ ഇന്നലെ മൂന്നു മണിക്കൂറില്‍ 29.5 മില്ലി മീറ്റര്‍ വരെ മഴ ആണ് കിട്ടിയത്. യമുനയിലെ ജലനിരപ്പ് ഇപ്പോള്‍ 206.6 ആയി താഴ്ന്നിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമാകും . ഇതിനിടെ ദില്ലിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രി വിലയിരുത്തി. യു എ ഇയില്‍ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ലഫ്.ഗവര്‍ണറെ ഫോണില്‍ വിളിച്ചു. കേന്ദ്ര സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.