സുഹൃത്തുക്കളുമായി നടത്തിയ മോമോസ് തീറ്റ മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം ; കൊലപാതകമെന്ന് കുടുംബം

സുഹൃത്തുക്കളുമായി നടത്തിയ മോമോസ് തീറ്റ മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം ; കൊലപാതകമെന്ന് കുടുംബം
സുഹൃത്തുക്കളുമായി നടത്തിയ മോമോസ് തീറ്റ മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ബിപിന്‍ കുമാര്‍ പാസ്വാന്‍ (25) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.

മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു പാസ്വാന്‍. വ്യാഴാഴ്ച കടയില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളുമായി ഒത്തുകൂടി. പാസ്വാനും സുഹൃത്തുക്കളും മോമോസ് തീറ്റ മത്സരം നടത്താന്‍ തീരുമാനിച്ചു. ആര്‍ക്കാണ് പരമാവധി മോമോസ് കഴിക്കാന്‍ കഴിയുക എന്ന ചലഞ്ച് നടത്തുകയും 150ഓളം മോമോസ് കഴിക്കുകയും ചെയ്തു. വാശിയേറിയ മോമോസ് തീറ്റ മത്സരത്തിനിടയില്‍ പാസ്വാന്‍ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ?ഗൂഡാലോചന നടത്തി മോമോസില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയതാണെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു.

'വ്യാഴാഴ്ച മോമോസ് കഴിക്കാനെന്ന വ്യാജേന ബിപിന്റെ രണ്ട് സുഹൃത്തുക്കള്‍ അവനെ കടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. അവര്‍ അവനെ വിഷം കൊടുത്തു കൊന്നു. മരണവിവരം അവര്‍ ഞങ്ങളെ അറിയിച്ചില്ല. ഫുട്പാത്തില്‍ മൃതദേഹം കിടക്കുന്നത് കണ്ട് ചിലര്‍ വിവരം അറിയിക്കുകയായിരുന്നു,' ബിപിന്റെ പിതാവ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണം വ്യക്തമാകുമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ് എന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends