ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ വിളിച്ചു ; മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ വിളിച്ചു ; മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ
ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതി. മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായിരിക്കുന്നത്.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ചെമ്പൂരിലെ ആശുപത്രിയില്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ നോക്കി ചതിയില്‍ പെട്ടത്.

ഓണ്‍ലൈനില്‍ കിട്ടിയ വിവരം വിശ്വസിച്ച് അവള്‍ ഹോസ്പിറ്റലില്‍ പറഞ്ഞിരിക്കുന്ന നമ്പറില്‍ വിളിച്ചു. ആ നമ്പര്‍ ഫേക്കായിരുന്നു. നമ്പരില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്. ഒന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends