മണിപ്പൂരില്‍ വൈദ്യുത പോസ്റ്റുകളും ജിഐ പൈപ്പുകളും ആയുധങ്ങളാക്കി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്

മണിപ്പൂരില്‍ വൈദ്യുത പോസ്റ്റുകളും ജിഐ പൈപ്പുകളും ആയുധങ്ങളാക്കി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്
മണിപ്പൂരില്‍ വൈദ്യുത പോസ്റ്റുകളും ജിഐ പൈപ്പുകളും ആയുധങ്ങളാക്കി മാറ്റുന്നെന്ന് റിപ്പോര്‍ട്ട്. പിഴുതെടുത്ത പോസ്റ്റുകളും മറ്റും ഉപയോ?ഗിച്ച് നിര്‍മ്മിച്ച തോക്കുകളുടെ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു

ജനങ്ങള്‍ മോഷ്ടിച്ച, പൊലീസ് സേനയുടെ ആയുധങ്ങള്‍ വീണ്ടെടുക്കാനുള്ള തെരച്ചിലിനിടെയാണ് കൈകൊണ്ട് നിര്‍മ്മിച്ച ആയുധശേഖരം കണ്ടെത്തിയത്.

ഈ തോക്കുകള്‍ കൂടാതെ എകെ റൈഫിളുകളും ഇന്‍സാസ് റൈഫിളുകളും മലനിരകളില്‍ നിന്നുളള സംഘത്തിന്റെ ആയുധപുരയില്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തെക്കന്‍ മണിപ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര സമുദായത്തിലെ ആളുകള്‍ പരമ്പരാഗതമായി ആയുധം നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണെന്നും പറയപ്പെടുന്നു. സമീപപ്രദേശമായ ചുരാചന്ദ്പൂര്‍ ജില്ലയിലെ വിദൂര ഗ്രാമങ്ങളില്‍ അടുത്തിടെ ചില വൈദ്യുത തൂണുകള്‍ കാണാതാവുകയും ജലവിതരണ പൈപ്പുകള്‍ പിഴുതെറിയപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ക്കാന്‍ ഉപയോ?ഗിക്കുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോ?ഗിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിഴുതെടുത്ത തൂണുകളെ പഴയ ഇരുമ്പ് കഷ്ണങ്ങള്‍ വെടിയുണ്ടകളാക്കി പ്രവര്‍ത്തിപ്പിക്കുന്ന 'പമ്പി' എന്ന പീരങ്കിയാക്കി മാറ്റുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Other News in this category



4malayalees Recommends