ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്തു, അന്താരാഷ്ട്ര വേദികളില്‍ മോദി ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി ; രാജ്‌നാഥ് സിങ്
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്‌തെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
നേരത്തെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യയുടെ വാക്കുകള്‍ ലോകം ശ്രദ്ധ നല്‍കുന്നുവെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്രതലത്തില്‍ വര്‍ധിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അദ്ദേഹം അവിടെ എങ്ങനെ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് നിങ്ങള്‍ ആഗോളതലത്തില്‍ ശക്തനാണെന്ന് മോദിയോട് പറയുന്നു. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. മുസ്ലീം രാജ്യങ്ങളും അദ്ദേഹത്തിന് വലിയ ബഹുമാനം നല്‍കുന്നു. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി തന്റെ മോദിയുടെ കാല്‍ തൊട്ട് വന്ദിക്കാനൊരുങ്ങി. ഇത് ഓരോ ഇന്ത്യക്കാരനും ഒരു ബഹുമതിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. 20132014 കാലയളവില്‍ 11ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇന്ന് അത് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.