തമിഴ്‌നാട്ടില്‍ മന്ത്രിമാരെ ലക്ഷ്യമിട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ്

തമിഴ്‌നാട്ടില്‍ മന്ത്രിമാരെ ലക്ഷ്യമിട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ്
തമിഴ്‌നാട്ടില്‍ മന്ത്രിമാരെ ലക്ഷ്യമിട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എത്തി. ഇത്തവണ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട്ടിലാണ് പരിശോധന. മന്ത്രിയുടെ വീട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പത് ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.മന്ത്രി കെ പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.

ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം കെ സ്റ്റാലിന്‍ പുറപ്പെടാനിരിക്കെയാണ് ഇഡി പരിശോധനനടത്തിയത്. നേരത്തെ മന്ത്രി സെന്തില്‍ ബാലിജിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയും അദ്ദേഹത്തിന്റെ അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അത് നിലനില്‍ക്കെയാണ് വീണ്ടും ഇഡി പരിശോധന.

Other News in this category



4malayalees Recommends