ബിഹാറില്‍ ബിഡിഒയുടെ യാത്രയയപ്പ് ചടങ്ങില്‍ ബാര്‍ നര്‍ത്തകിയുടെ അശ്ലീല നൃത്തം ; അന്വേഷണത്തിന് ഉത്തരവ്

ബിഹാറില്‍ ബിഡിഒയുടെ യാത്രയയപ്പ് ചടങ്ങില്‍ ബാര്‍ നര്‍ത്തകിയുടെ അശ്ലീല നൃത്തം ; അന്വേഷണത്തിന് ഉത്തരവ്
ബിഹാറിലെ ഖഗാരിയയില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ യാത്രയയപ്പ് ചടങ്ങില്‍ യുവതിയുടെ അശ്ലീല നൃത്തം അരങ്ങേറിയത് നാണക്കേടാകുന്നു. ബാര്‍ നര്‍ത്തകിയെയാണ് യാത്രയയപ്പ് ചടങ്ങില്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചിരുന്നത്.

ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജൂലൈ 12 നാണ് സംഭവം . ബിഡിഒ സുനില്‍കുമാറിന് യാത്രയയപ്പ് നല്‍കുന്നതിനായി ബെല്‍ദൗര്‍ ബ്ലോക്ക് വാദ്യമേളം സംഘടിപ്പിച്ചിരുന്നു. ബാര്‍ നര്‍ത്തകിമാരേയും പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ബെല്‍ദൗര്‍ സൗണിലെ സിഒ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാ ഉദ്യോഗസ്ഥരും ഈ അശ്ലീല നൃത്തം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം.

പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും വൈകീട്ട് വരെ നൃത്തം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്. അനുമതിയില്ലാതെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

Other News in this category



4malayalees Recommends