ഭര്‍ത്താവുമൊത്ത് ബീച്ചില്‍ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയില്‍പ്പെട്ടു ; 27 കാരിയ്ക്ക് ദാരുണാന്ത്യം

ഭര്‍ത്താവുമൊത്ത് ബീച്ചില്‍ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയില്‍പ്പെട്ടു ; 27 കാരിയ്ക്ക് ദാരുണാന്ത്യം
ഭര്‍ത്താവുമൊത്ത് ബീച്ചില്‍ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു. ജ്യോതി സൊനാറെന്ന 27കാരിയാണ് തിരയില്‍പ്പെട്ട് മരിച്ചത്. മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപത്തുളള ബീച്ചിലാണ് സംഭവം. യുവതി ഭര്‍ത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെയാണ് അപകടം.

ജൂലൈ ഒന്‍പതിനുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതില്‍ ഇവരുടെ മൂന്ന് മക്കള്‍ കരയില്‍ നിന്ന് അലറിവിളിക്കുന്നതും കാണാം.ഫോട്ടോ എടുക്കാന്‍ വേണ്ടി പാറക്കെട്ടിലിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയില്‍ ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു.

മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് പോലീസിനെയും രക്ഷാപ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി നടത്തിയ 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസം ജ്യോതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Other News in this category



4malayalees Recommends