ജമ്മു കാശ്മീര്‍ നിന്നുള്ള വിവാഹ തട്ടിപ്പു വാര്‍ത്തയാണ് പുറത്തുവരുന്നത്.ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ 12 യുവാക്കളും നല്കിയ ചിത്രങ്ങള്‍ കണ്ട അമ്പരപ്പിലാണ് പോലീസ്. കാര്യം മറ്റൊന്നുമല്ല 12 യുവാക്കളും നല്കിയ ചിത്രത്തില്‍ ഒരേ യുവതിയാണ്.
എല്ലാ യുവാക്കളും വിവാഹം കഴിച്ചത് ബ്രോക്കര്‍ മുഖേനയാണ്. വലിയ തുകയാണ് യുവതിക്ക് പലരും നല്‍കിയിരുന്നത്. സ്വര്‍ണാഭാരണങ്ങള്‍ നല്കിയവരും ഉണ്ട്. വിവാഹം കഴിച്ച് കുറച്ച് നാളുകള്‍ ഭര്ത്താക്കന്മാരുടെ വീട്ടില്‍ നില്‍ക്കുകയും പിന്നീട് അവിടെ നിന്നും മുങ്ങുകയുമാണ് പതിവ്.
യുവതി 27 പേരെ വിവാഹം ചെയ്തതായാണ് അറിയുന്നത്.