ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകന്‍ വിവാദത്തില്‍. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകന്‍ ഹുലികുണ്ടെ മൂര്‍ത്തിയാണ് ദൗത്യത്തെ പരിഹസിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. രാജ്യത്തിന് അഭിമാനമായ ചാന്ദ്രയാന്‍ ദൗത്യത്തെ രാജ്യത്തിരുന്ന് കൊണ്ട് തന്നെ പരിഹസിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
പിന്നാലെ അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു. ചന്ദ്രയാന്‍3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു അധ്യാപകന്റെ ട്വീറ്റ്. തിങ്കളാഴ്ചയാണ് ചന്ദ്രയാന്‍ മൂന്നിനെ കുറിച്ചുള്ള മൂര്‍ത്തിയുടെ സമൂഹമാധ്യമ പോസ്റ്റ് തന്റെ ശ്രദ്ധയില്‍പെടുന്നതെന്ന് പ്രീ യൂനിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.