എന്‍ഡിഎ സര്‍ക്കാരിനെതിരെ പൊരുതാനുറച്ച് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് രൂപം നല്‍കിയ സഖ്യത്തിന്റെ പേരിനെ ചൊല്ലി വിവാദം. ഇന്ത്യ എന്ന പേരില്‍ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ചാണ് വാക്‌പോരുകളുടെ തുടക്കം.ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.
ട്വിറ്റര്‍ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ അസം മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് ജയ്‌റാം രമേശ് പറഞ്ഞു. മോദി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍ മോദി ആവശ്യപ്പെട്ടത്.
മോദിയുടെ തെര!ഞ്ഞെടുപ്പ് പ്രചരണ വീഡിയോ പങ്കുവെച്ചായിരുന്നു ജയ്‌റാം രമേശിന്റെ വിമര്‍ശനം.അതേ സമയം പ്രതിപക്ഷ ഐക്യത്തെ വിമര്‍ശിച്ച് പ്രധാന മന്ത്രി മോദിയും പ്രതികരിച്ചിരുന്നു. പരസ്പരം തമ്മിലടിക്കുന്നവരാണ് യോഗം ചേരുന്നത്, പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മര്‍ദമാണെന്നും മോദി പറഞ്ഞു.