മണിപ്പൂരില്‍ കുക്കി വിഭാ?ഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സം?ഗം ചെയ്ത സംഭവം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന് അതിജീവിതമാര്‍ പറഞ്ഞു. പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും സ്ത്രീകള്‍ പറഞ്ഞു.
നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കാറില്‍ ഇരിക്കുന്നത് താന്‍ കണ്ടുവെന്നും എന്നാല്‍ അവര്‍ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിലെ രണ്ടാമത്തെ സ്ത്രീ പറഞ്ഞു. കലാപത്തില്‍ ഈ സ്ത്രീയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു.
'അവര്‍ ഞങ്ങളെ ഒരു കുറ്റിച്ചെടിയുള്ള പ്രദേശത്തേക്ക് കൊണ്ടുപോയി. മൂന്ന് പേര് എന്നെ പിടിച്ചു, ഒരാള്‍ വിളിച്ചു പറഞ്ഞു, അവരെ പീഡിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരൂ എന്ന്,' അതിജീവിതമാരിലെ ആദ്യ സ്ത്രീ പറഞ്ഞു. എന്നാല്‍ തങ്ങളെ സഹായിക്കാന്‍ ശ്രമിച്ച ആളുകളുമുണ്ടെന്നും സ്ത്രീ പറഞ്ഞു.
മെയ് മാസം നാലാം തീയതിയാണ് സംഭവം നടന്നത്.