മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് കാരണമായത് വ്യാജപ്രചാരണം, പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചു, ഇത് അക്രമത്തിന് കാരണമായെന്ന് പൊലീസ്

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് കാരണമായത് വ്യാജപ്രചാരണം, പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചു, ഇത് അക്രമത്തിന് കാരണമായെന്ന് പൊലീസ്
മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന് പ്രേരകമായത് വ്യാജ പ്രചാരണമെന്ന് പൊലീസ്.

ദില്ലിയില്‍ നടന്ന കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടന്നതെന്ന പേരില്‍ പ്രചരിച്ചതാണ് മണിപ്പൂരിലെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മെയ്‌തെയ് വിഭാഗത്തിലെ സ്ത്രീയ്ക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരിലാണ് വ്യാപക പ്രചാരം നേടിയത്.

പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാംഗ്‌പോക്പിയില്‍ അഞ്ച് പേരെ തട്ടിക്കൊണ്ട് പോകാനിടയാക്കിയത്. 800 മുതല്‍ 1000 പേര്‍ വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.


Other News in this category



4malayalees Recommends